മനാമ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് സമാനതകളില്ലാതെ മുന്നേറുന്ന തണൽ ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗം സമാഹരിച്ച സഹായം ഭാരവാഹികൾ കൈമാറി. വടകര തണൽ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ സക്കീന ബഷീറിൽ നിന്നും തണൽ പ്രതിനിധി ആയിഷ ഭാനു ഏറ്റുവാങ്ങി.
തണൽ ജനറൽ സെക്രട്ടറി ടിഐ നാസർ, തണൽ ബഹ്‌റൈൻ ചാപ്റ്റർ ചീഫ് കോർഡിനേറ്റർ റഷീദ് മാഹി, പിപി ബഷീർ, സജ്‌നാ റഷീദ് എന്നിവർ സന്നിഹിതരായിരുന്നു. തണൽ ബഹ്‌റൈൻ ചാപ്റ്റർ ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാണെന്നും ടിഐ നാസർ പറഞ്ഞു.









