മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഗായകസംഘം സംഘടിപ്പിക്കുന്ന എക്യൂമിനിക്കല്‍ സംഗീത സന്ധ്യ ‘സമ്‌റോ-ല-മോറിയോ’ സല്‍മാനിയയിലുള്ള ബഹ്റൈന്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് നവംബര്‍ 14 വെള്ളിയാഴ്ച വൈകിട്ട് 5.30 മണി മുതല്‍. ബഹ്റൈനിലെ അപ്പൊസ്‌തോലിക ഇടവകകളിലെ ഗായക സംഘങ്ങള്‍ പങ്കെടുക്കും.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ബോംബെ ഭദ്രാസനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഈ പ്രോഗ്രാമില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരിക്കും എന്ന് ഇടവക വികാരി ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി ഫാ. തോമസ്‌കുട്ടി പി എന്‍, കത്തീഡ്രല്‍ ട്രസ്റ്റി സജി ജോര്‍ജ്, സെക്രട്ടറി ബിനു ഈപ്പന്‍, ക്വയര്‍ മാസ്റ്റര്‍ അനു റ്റി. കോശി, ക്വയര്‍ സെക്രട്ടറി സന്തോഷ് തങ്കച്ചന്‍ എന്നിവര്‍ അറിയിച്ചു.









