ബഹ്‌റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുതിര്‍ന്ന പ്രവാസികളെ ആദരിച്ചു

New Project (16)

മനാമ: ബഹ്‌റൈനിലെ മലപ്പുറം ജില്ലക്കാരുടെ ജനകീയ കൂട്ടായ്മയായ ബഹ്‌റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബിഎംഡിഎഫ്) ജില്ലയില്‍ നിന്നുള്ള നാല് പതിറ്റാണ്ടിലധികമായി പ്രവാസ ജീവിതം നയിക്കുന്ന മുതിര്‍ന്ന പ്രവാസികളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. മനാമ കെ സിറ്റി ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സിന് മുമ്പില്‍ രക്ഷാധികാരി ബഷീര്‍ അമ്പലായിയുടെ രക്ഷാകര്‍ത്വത്തില്‍ നടന്ന പരിപാടിയില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി മന്‍ഷീര്‍ കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു.

ആക്ടിംഗ് പ്രസിഡന്റ് റംഷാദ് അയലക്കാട് അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ പൊട്ടച്ചോല, മീഡിയ കണ്‍വീനര്‍ ഫസലുല്‍ ഹഖ്, ട്രഷറര്‍ അലി അഷറഫ്, പ്രോഗ്രാം കണ്‍വീനര്‍ കാസിം പാടത്തക്കായില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

എന്‍കെ മുഹമ്മദലി, ബഷീര്‍ അമ്പലായി, കെടി മുഹമ്മദലി (ദാര്‍ അല്‍ ഷിഫ), ബാലന്‍ ബഹ്‌റൈന്‍ ഓക്ഷന്‍, കുഞ്ഞലവി കരിപ്പായില്‍, അശോകന്‍ മേലേക്കാട്ട്, മുഹമ്മദലി പെരിന്തല്‍മണ്ണ, യാഹൂ ഹാജി, അഷ്‌റഫ് കുന്നത്തുപറമ്പ്, എഎ മുല്ലക്കോയ, ഹംസ കണ്ണന്‍ തൊടിയില്‍, വിഎച്ച് അബ്ദുള്ള, മുഹമ്മദലി കെപി, എവി ബാലകൃഷ്ണന്‍, ഹനീഫ അയിലക്കാട്, മുഹമ്മദ് അഷ്‌റഫ് അലി തുടങ്ങിയവരെയാണ് ചടങ്ങില്‍ ആദരിച്ചത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആധുനിക സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത കാലത്ത് ബഹ്‌റൈനില്‍ എത്തിച്ചേരുകയും ധാരാളം കഷ്ടപ്പാടുകള്‍ നിറഞ്ഞ അക്കാലത്ത് പ്രവാസജീവിതം ധീരമായി മുന്നോട്ടുകൊണ്ടുപോവുകയും നാടിന്റെയും ഒപ്പം കുടുംബത്തിന്റെയും ഭാവി കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച ത്യാഗോജ്വലമായ സംഭാവനകളും യോഗത്തില്‍ അനുസ്മരിച്ചു.

പ്രോഗ്രാം കോഡിനേറ്റര്‍ അന്‍വര്‍ നിലമ്പൂര്‍ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു. ഭാരവാഹികളായ സക്കറിയ പൊന്നാനി, അഷ്‌റഫ് കുന്നത്തുപറമ്പ്, റസാക്ക് പൊന്നാനി, മുനീര്‍ വളാഞ്ചേരി, അബ്ദുല്‍ ഗഫൂര്‍, സുബിന്‍ ദാസ്, സാജിദ് കരുളായി, ഷബീര്‍ മുക്കന്‍, രാജേഷ് വികെ, വാഹിദ് വാഹി, ഷിബിന്‍ തോമസ്, റമീസ് തിരൂര്‍, ജഷീര്‍ ചങ്ങരംകുളം, രജീഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!