മനാമ: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ബഹ്‌റൈന്‍ ഗള്‍ഫ് മേഖലയില്‍ ഏറ്റവും വലിയതും പ്രശസ്തവുമായ ശാസ്ത്ര പ്രതിഭാ മത്സരമായ ‘വിദ്യാര്‍ത്ഥി വിജ്ഞാന്‍ മന്തന്‍-ശാസ്ത്ര പ്രതിഭാ കോണ്‍ടെസ്റ്റ്- 2025’ വിജയകരമായി സംഘടിപ്പിച്ചു. ജിസിസി രാജ്യങ്ങളിലുടനീളം നവംബര്‍ 8 നാണ് മത്സരങ്ങള്‍ നടന്നത്.
സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ജിസിസി ചാപ്റ്ററുകളും വിജ്ഞാന ഭാരതിയും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. എന്‍സിഇആര്‍ടി, എന്‍സിഎസ്എം, സിബിഎസ്ഇ എന്നിവയുടെ പിന്തുണയുണ്ടായിരുന്നു.
ലെവല്‍ 1 ഫലങ്ങള്‍ നവംബര്‍ 18 ന് വൈകുന്നേരം 5 മണിക്ക് വിദ്യാര്‍ത്ഥി വിജ്ഞാന്‍ മന്തന്‍ ഔദ്യോഗിക പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. കൂടാതെ, പങ്കെടുത്ത സ്‌കൂളുകളിലേക്കും ഫലം സംബന്ധിച്ച അറിയിപ്പുകള്‍ ഇമെയില്‍ മുഖേന അയക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: info@sifbahrain.com









