മനാമ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ബഹ്‌റൈന്‍ ചാപ്റ്റര്‍ 17-ാമത് വാര്‍ഷിക ഫ്ളാഗ്ഷിപ്പ് സമ്മേളനം സംഘടിപ്പിക്കുന്നു. നവംബര്‍ 21, 22 തീയതികളില്‍ ഗള്‍ഫ് ഹോട്ടലിലെ ഗള്‍ഫ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം നടക്കുക.
ഐസിഎഐ ബഹ്‌റൈന്‍ ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ സിഎ വിനിത് മാറൂവിന്റെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. ആഗോള നേതാക്കളും വ്യവസായ വിദഗ്ധരും പ്രൊഫഷണലുകാളും ഒന്നിച്ച് സംഘമിക്കുന്ന ‘ഫ്യൂച്ചര്‍ റെഡി’ പരിപാടി സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ വളര്‍ച്ചയെ ശാക്തീകരിക്കുന്നതിനാണ് സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ്, കെപിഎംജി മാനേജിംഗ് പാര്‍ട്ണര്‍ ജമാല്‍ ഫഖ്റോ, ബഹ്‌റൈന്‍ അക്കൗണ്ടന്റ്‌സ് & ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ അബ്ബാസ് അല്‍ റാധി, നിക്ഷേപകനായ രമേശ് ദമാനി തുടങ്ങിയവര്‍ പങ്കെടുക്കും.
രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും രാജസ്ഥാന്‍ നിയമസഭ അംഗവുമായ സച്ചിന്‍ പൈലറ്റ്, രാജസ്ഥാന്‍ യുവജന-കായിക സംരംഭങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ പരേഷ് ഗുപ്ത, സെബി മുന്‍ ചെയര്‍പേഴ്‌സണും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറുമായ ഡിആര്‍ മേത്ത, ആല്‍ബ അലുമിനിയം & പവര്‍ ഇഎസ്ജി & ടെക്‌നിക്കല്‍ ഡയറക്ടര്‍ ക്ലിന്റ് മക്ലാക്ലാന്‍, ആര്‍മി വെറ്ററന്‍ കേണല്‍ രാജീവ് ഭര്‍വാന്‍, റാം സുബ്രഹ്‌മണ്യം-പാര്‍ട്ണര്‍, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, ജതിന്‍ കരിയ-പാര്‍ട്ണര്‍, ഗ്രാന്റ് തോണ്‍ടണ്‍, ആരിഫ് സിദ്ദിഖ് ഖോഖര്‍-അസോസിയേറ്റ് ഡയറക്ടര്‍, ഇക്കോവിസ് അല്‍ സബ്തി, വാസിഫ് ഷഹ്‌സാദ്-സീനിയര്‍ മാനേജര്‍, ഇക്കോവിസ് അല്‍ സബ്തി, ഗുരുരാജന്‍ കൃഷ്ണമൂര്‍ത്തി-ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ്, സോഹോകോര്‍പ്, അരവിന്ദ് ശര്‍മ്മ-ഡയറക്ടര്‍, കെപിഎംജി ബഹ്‌റൈന്‍, റീം അല്‍ബസ്താക്കി-സീനിയര്‍ എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍, ജിപിഐസി, തഹാനി ഹുസൈന്‍-വൈസ് പ്രസിഡന്റ്, സുസ്ഥിരതാ, ഇഎസ്ജി, ബാപ്‌കോ എനര്‍ജിസ്, അരവിന്ദ് ബെനാനി-മാനേജിംഗ് ഡയറക്ടര്‍, പ്രോട്ടിവിറ്റി ബഹ്‌റൈന്‍, ജോയ് പോള്‍-റീജിയണല്‍ പ്രാക്ടീസ് ലീഡര്‍, തുടങ്ങി പ്രമുഖരായ നിരവധി പേര്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ക്കും അഭിഷേക് ഗുപ്തയെ (+973 34387402) ബന്ധപ്പെടുക.









