മനാമ: ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ ഭാഗമായ ‘ഷിഫാ നാഷണല്‍ മെഡിക്കല്‍ സപ്ലൈസ്’ ലോക പ്രമേഹ ദിനത്തിനോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
എസ്എന്‍എംഎസ് ചീഫ് മന്‍സൂര്‍ അലിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് പ്രൊജക്ട് ഡയറക്ടര്‍ അരുണ്‍ ഗോവിന്ദ് സ്വാഗതം പറഞ്ഞു. റിഫ ഇന്റര്‍ നാഷണല്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ഡോ. കാഷിഫ് ഷെബീര്‍ ബോധവല്‍ക്കരണ ക്ലാസ്സിന് നേത്യത്വം നല്‍കി.
ഐഎംസി മാനേജിംഗ് ഡയറക്ടര്‍ ബിബിന്‍, അഡ്മിന്‍ ആല്‍ബിന്‍, സ്റ്റാഫുകളായ ബിന്‍സി, ഐശ്വര്യ എന്നിവര്‍ പങ്കെടുത്ത ക്യാമ്പില്‍ എസ്എന്‍എംഎസിന്റെ എല്ലാ അംഗങ്ങളും സന്നിഹതരായിരുന്നു.









