മനാമ: ഗുദൈബിയയിലെ അബ്ദുല്ല ബിന്‍ ജബര്‍ അല്‍ ദോസാരി സ്ട്രീറ്റില്‍ നാലാമത്തെ നിയമവൽക്കരണ ഓഫീസ് തുറന്ന് വിദേശകാര്യ മന്ത്രാലയം. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ആളുകളിലെക്കെത്തിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഓഫീസ് തുറന്നത്.
പൗരന്മാർക്കും താമസക്കാർക്കും വേഗതയേറിയതും കൃത്യവും കാര്യക്ഷമവുമായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിന് അപ്പോസ്റ്റിൽ, പരമ്പരാഗത അറ്റസ്റ്റേഷൻ എന്നിവയുൾപ്പെടെ കോൺസുലാർ അറ്റസ്റ്റേഷൻ സേവനങ്ങള്‍ പുതിയ ഓഫീസില്‍ നിന്നും ലഭിക്കും.
സര്‍ക്കാര്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും പൊതുജനങ്ങളിലേക്ക് സുഗമമായി എത്തിക്കുന്നതിനും ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായാണ് ഓഫീസ് വിപുലീകരണം എന്ന് മന്ത്രാലയത്തിലെ കോണ്‍സുലാര്‍ സേവന വിഭാഗം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.









