മനാമ: പ്രവാസ ലോകത്തെ മികച്ച സംഭാവനക്കുള്ള ഡോ. മംഗളം സ്വാമിനാഥന്‍ പ്രവാസി ഭാരതീയ എക്‌സലന്‍സ് പുരസ്‌കാരത്തിന് അര്‍ഹനായ അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസന്‍ നായരെ പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്) ആദരിച്ചു. നാട്ടിലും പ്രവാസ ലോകത്തും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പമ്പാവാസന്‍ നായര്‍ പാലക്കാടുകാരന്‍ ആണെന്നത് അഭിമാനകരമാണെന്ന് പാക്ട് ഭാരവാഹികള്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പാക്ടിന്റെ കൂടി നേട്ടമാണ്. തന്റെ അച്ഛന്റെയും അമ്മയുടെയും പേരില്‍ സ്ഥാപിതമായ ചന്ദ്രമ്മ മാധവന്‍ നായര്‍ (സിഎംഎന്‍ )ട്രസ്റ്റിലൂടെ വീടില്ലാത്ത അനേകര്‍ക്ക് വീടും ചികിത്സ സഹായങ്ങളും നിരാലംബരായ ഒട്ടേറെ മനുഷ്യര്‍ക്ക് പെന്‍ഷനും നല്‍കി വരുന്ന പമ്പാവാസന്‍ നായര്‍ ബിസിനസ്സുകാര്‍ക്കിടയിലെ വേറിട്ട വ്യക്തിത്വമാണെന്നും പാക്ടിനെ എന്നും ചേര്‍ത്ത് പിടിക്കുന്ന പമ്പാവാസന്‍ നായരോടുള്ള നന്ദിയും കടപ്പാടും വാക്കുകള്‍ക്കതീതമാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
പാക്ട് ചീഫ് കോര്‍ഡിനേറ്റര്‍ ജ്യോതി മേനോന്‍, പ്രസിഡന്റ് അശോക് കുമാര്‍, ജനറല്‍ സെക്രട്ടറി ശിവദാസ് നായര്‍, സജിത സതീഷ്, ഉഷ സുരേഷ്, രമ്യ ഗോപകുമാര്‍, മൂര്‍ത്തി നൂറണി, ജഗദീഷ് കുമാര്‍, രാമനുണ്ണി കോടൂര്‍, സത്യന്‍ പേരാമ്പ്ര സല്‍മാനുല്‍ ഫാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു,









