മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നൂറാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ത്ഥം സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനത്തിന് ഡിസംബര്‍ അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന പ്രതിനിധി സമ്മേളനത്തോടെ തുടക്കമാകും. തുടര്‍ന്ന് സാംസ്‌കാരിക സംഗമവും സമാപന പൊതുസമ്മേളനം നടക്കും.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബഹ്‌റൈനിലെ വിവിധ മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
‘ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ എന്ന പ്രമേയത്തില്‍ 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയയിലാണ് സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. നൂറാം വാര്‍ഷിക സമ്മേളനവും
ബഹ്‌റൈനിലെ പ്രചാരണ സമ്മേളനവും വിജയിപ്പിക്കാന്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് വ്യത്യസ്ത പരിപാടികള്‍ നടന്നുവരികയാണെന്ന് സംഘാടകര്‍ അറിയിച്ചു.









