മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ എക്‌സിക്കൂട്ടീവ് അംഗവും, നാടൻ പന്ത് കളി താരവും ആയിരുന്ന ജോബിൻ പുതുപ്പറമ്പിലിന്റെയും, ബി. കെ. എൻ. ബി. എഫ് ന്റെ പ്രമുഖ കളിക്കാരൻ ശ്രീരാജ് സി. പി. യുടെ പിതാവ് പുരുഷോത്തമൻ നായരുടെ നിര്യാണത്തിലും ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ അനുശോചനം രേഖപ്പെടുത്തി.
കേരളീയ സമാജത്തിന് സമീപം ഉള്ള വില്ലയിൽ ചേർന്ന അനുശോചന യോഗത്തിൽ ഫെഡറേഷൻ പ്രസിഡന്റ് സാജൻ തോമസ് അധ്യക്ഷത വഹിച്ചു. ഒ. ഐ. സി. സി. ആക്റ്റിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒ. ഐ. സി. സി. സംഘടനാ ജനറൽ സെക്രട്ടറി മനു മാത്യു, കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് സിജു പുന്നവേലി, ബി. കെ. എൻ. ബി. എഫ്. ചെയർമാൻ റെജി കുരുവിള മണ്ണൂർ, ജോയിന്റ് സെക്രട്ടറി സന്തോഷ് പുതുപ്പള്ളി, കെ എൻ. ബി. എ. രക്ഷധികാരി മോബി കുര്യക്കോസ്, കെ. എൻ ബി. എ. അംഗങ്ങളായ രൂപേഷ്, വിനോദ് വർഗീസ്, ബിജു കൂരോപ്പട, പോൾ ജോൺ, ബി. കെ. എൻ. ബി. എഫ്. അംഗങ്ങളായ റോബിൻ എബ്രഹാം, ജോൺസൺ, എന്നിവർ അനുശോചന പ്രസംഗം നടത്തി. സഹപ്രവർത്തകരോടുള്ള ആദര സൂചകമായി മൗന പ്രാർത്ഥനയും, പുഷ്‌പാർച്ചനയും നടത്തി.









