മനാമ: കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തെക്കുറിച്ച് പ്രവാസികള്‍ക്ക് അവബോധം നല്‍കുക എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍, തലശ്ശേരി മുസ്ലിം വെല്‍ഫേര്‍ അസോസിയേഷനുമായി സഹകരിച്ച് ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
അബ്ദുല്‍ ലത്തീഫ് ആലിയമ്പത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അബ്ദു റഹ്‌മാന്‍ പാലിക്കണ്ടി സ്വാഗതം പറഞ്ഞു. ഇതുപോലൊരു പദ്ധതി നടപ്പാക്കുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന ഒളി അജണ്ടകളെക്കുറിച്ച് പ്രവാസികള്‍ എങ്ങനെ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യപ്രഭാഷകന്‍ സജ്ജാദ് ബിന്‍ അബ്ദു റസാഖ് വിവരിച്ചു.
രജിസ്‌ട്രേഷന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് വിവരിച്ച മുഹമ്മദ് ഷബീര്‍ സദസ്സിന്റെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. വിസ്ഡം ബഹ്റൈന്‍ ചാപ്റ്റര്‍, ടിഎംഡബ്ല്യൂഎ എന്നീ സംഘടനകള്‍ ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളുമായി മുന്നോട്ട് വന്നത് തികച്ചും പ്രശംസനീയമാണെന്ന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ച ഇര്‍ഷാദ് ബംഗ്ലാവില്‍, റഷീദ് മാഹി എന്നിവര്‍ പറഞ്ഞു. ബിനു ഇസ്മായില്‍ നന്ദി പറഞ്ഞു.









