നിയമ ലംഘനം നടത്തിയ 58 പ്രവാസികളെ നാടുകടത്തി

deportation

മനാമ: നിയമ ലംഘനം നടത്തിയ 58 പ്രവാസികളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച നിരവധി ആളുകളെ അറസ്റ്റ് ചെയ്തതായും അതോറിറ്റി അറിയിച്ചു.

നവംബര്‍ 9 മുതല്‍ 15 വരെയുളള കാലയളവില്‍ 1900ത്തിലധികം പരിശോധനകളാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്നത്. ഗുരുതരമായ നിയമലംഘനം നടത്തിയ 58 പ്രവാസികളെയാണ് രാജ്യത്തുനിന്നും നാടുകടത്തിയത്. ബാക്കിയുളളവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അതോറിറ്റി അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം, റെസിഡന്‍സി, സുരക്ഷാ ഡയറക്ടറേറ്റുകള്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്‍, വ്യവസായ വ്യാപാര മന്ത്രാലയം, ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അതോറിറ്റി, ജനറല്‍ സോഷ്യല്‍ സെക്യൂരിറ്റി അതോറിറ്റി എന്നീ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ആയിരുന്നു പരിശോധന. അനധികൃത തൊഴിലാളികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അതോറിറ്റിയുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയോ കോള്‍ സെന്റര്‍ വഴിയോ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!