മാസ്റ്റര്‍ ലീഗ് കിരീടം ഹെഡ്ജ്-ബോബ് ക്രിക്കറ്റ് ക്ലബ്ബിന്

New Project (4)

മനാമ: 35 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി മാസ്റ്റര്‍ ലീഗ് കമ്മറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബോബ് ക്രിക്കറ്റ് ക്ലബ്-ഹെഡ്ജ് ഗ്രൂപ്പ് ജേതാക്കളായി. ടീം അമിഗോസിനാണ് റണ്ണര്‍ അപ്പ് കിരീടം. ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മറ്റി-ബി പാനലുമായി സഹകരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

ബുസൈത്തീനില്‍ വച്ച് സംഘടിപ്പിച്ച മത്സരത്തില്‍ 12 ടീമുകള്‍ മത്സരിച്ചു. ഗ്ലാഡിയറ്റര്‍ മൂന്നാം സ്ഥാനവും ഫ്രൈഡേ കിങ്സ് നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് അന്‍സാര്‍ മുഹമ്മദ് എരമംഗലം, ആരിഫ്, റോഷിത്, സനുഷ്, അന്‍ഷാദ്, രാജീവ് എന്നിവര്‍ ട്രോഫികള്‍ കൈമാറി.

ബെസ്റ്റ് പ്ലെയര്‍- സുമേഷ് കുമാര്‍ (അമിഗോസ്), ബെസ്റ്റ് ബാറ്റിസ്മാന്‍-സന്ദീപ് ജാങ്കിര്‍ (ബോബ് സിസി), ബെസ്റ്റ് ബൗളര്‍-റഹ്‌മാന്‍ ചോലക്കല്‍ (ഗ്ലാഡിയറ്റര്‍), മാന്‍ ഓഫ് ദി ഫൈനല്‍-സന്ദീപ് ജാങ്കിര്‍ (ബോബ് സിസി), സെക്കന്റ് ഫൈനല്‍ മാന്‍ ഓഫ് ദി മാച്ച്-റഹ്‌മാന്‍ ചോലക്കല്‍ എന്നിവരാണ് വ്യക്തിഗത നേട്ടങ്ങള്‍ക്ക് അര്‍ഹരായത്.

ബ്രോസ് ആന്‍ഡ് ബഡിസ്, എക്‌സാക്ട് 11, ഡ്രീം മാസ്റ്റേഴ്‌സ്, ജയ് കര്‍ണാടക, ഗ്ലാഡിയേറ്റര്‍സ്, സെലെക്ടഡ് ഇലവന്‍, ഹാര്‍ഡ് ബീറ്റേഴ്സ്, ഐവി സ്‌പെയര്‍ പാര്‍ട്‌സ്, ഫ്രൈഡേ കിങ്സ്, ബോബ് സിസി- ഹെഡ്ജ്, കേരള ടൈറ്റാന്‍സ്, അമിഗോസ് തുടങ്ങിയ ടീമുകളാണ് മാസ്റ്റര്‍ കിരീടത്തിനായി മത്സരിച്ചത്.

ടൂര്‍ണമെന്റിന്റെ വിജയത്തോടനുബന്ധിച്ച് സംഘാടകര്‍ അടുത്ത വര്‍ഷങ്ങളിലും എംസിഎല്‍ തുടരുമെന്നും ബഹ്റൈന്‍യിലെ എല്ലാ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!