ബികെഎസ് ‘ഇലസ്ട്ര 2025’ ചിത്രകലാ മത്സരം ഡിസംബര്‍ 16 ന്

New Project (5)

മനാമ: ബഹ്റൈന്റെ 54-ാമത് ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് ബഹ്റൈന്‍ കേരളീയ സമാജം ‘ഇലസ്ട്ര 2025’ എന്ന പേരില്‍ മെഗാ ചിത്രകലാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 16 ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ വെച്ചാണ് മത്സരം നടക്കുക.

3 വയസ്സുമുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അഞ്ച് ഗ്രൂപ്പുകളായാണ് മത്സരം ഒരുക്കിയിരിക്കുന്നത്. ഗ്രൂപ്പ് ഒന്ന്-3-5 വയസ്സുവരെ ഉള്ള കുട്ടികള്‍, ഗ്രൂപ്പ് രണ്ട്- 6-8 വയസ്സുവരെയുള്ള കുട്ടികള്‍, ഗ്രൂപ്പ് മൂന്ന്- 9-11 വയസ്സുവരെയുള്ള കുട്ടികള്‍, ഗ്രൂപ്പ് നാല്-12-14 വയസ്സുവരെയുള്ള കുട്ടികള്‍, ഗ്രൂപ്പ് അഞ്ച്- 15-17 വയസ്സുവരെയുള്ള കുട്ടികള്‍ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ഉള്‍പ്പെടെ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. കൂടാതെ തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്. ദേശീയദിന ആഘോഷം വര്‍ണ്ണാഭമാക്കുന്നതിന് ചിത്രകലാ പ്രേമികളായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, കലാ വിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവര്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും വേണ്ടി ജനറല്‍ കണ്‍വീനര്‍ ബിനു വേലിയില്‍ (3944 0530), ജോയിന്റ് കണ്‍വീനര്‍മാരായ ജയരാജ് ശിവദാസന്‍ (3926 1081), റാണി രഞ്ജിത്ത് (3962 9148), രജിസ്ട്രേഷന്‍ കണ്‍വീനര്‍ രേണു ഉണ്ണികൃഷ്ണന്‍ (3836 0489) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. https://bksbahrain.com/2025/illustra/register.html

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!