മനാമ: ആവേശഭരിതമായ മത്സരങ്ങള്‍ കൊണ്ട് കളം നിറഞ്ഞ മൂന്ന് ദിവസത്തെ ഫുട്‌ബോള്‍ മാമാങ്കം അവസാനിച്ചു. കെഎംസിസി കാസര്‍കോടും, ബിഎംഡിഎഫ് മലപ്പുറവും തമ്മില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മലപ്പുറം ജില്ലാകപ്പ് ഉയര്‍ത്തി. അല്‍ അഹ്ലീ ക്ലബ്ബ് മൈതാനത്താണ് മത്സരം നടന്നത്.
40 വയസ്സിന് മുകളിലുള്ളവരുടെ വീര്യവും, ശൗര്യവും ഒപ്പമൊന്നിച്ചപ്പോള്‍ കായികോത്സാഹത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്നതായിരുന്നു ‘വെറ്ററന്‍സ്’ ടൂര്‍ണമെന്റ്. മലബാര്‍ എഫ്‌സിയും പ്രതിഭ ലജന്‍സും തമ്മിലുള്ള കിരീട പോരാട്ടത്തില്‍ മലബാര്‍ എഫ്‌സി ജേതാക്കളായി.
കുട്ടികളുടെ ഫുട്‌ബോള്‍ മത്സരപ്രദര്‍ശനവും, ടൂര്‍ണമെന്റിനെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റി. ഗ്രോ അക്കാദമി, ഫാബ് അക്കാദമി, സൈറോ അക്കാദമി, ഗ്രിപ്പ് അക്കാദമി എന്നീ ഫുട്‌ബോള്‍ അക്കാദമിയില്‍ ട്രെയിനിങ് എടുത്തുകൊണ്ടിരിക്കുന്ന കുട്ടികളാണ് മത്സരത്തില്‍ മാറ്റുരച്ചത്
ടൂര്‍ണമെന്റിന്റെ പരിപൂര്‍ണ്ണമായ വിജയത്തിന് വേണ്ടി സംഘാടകസമിതി ഒരുക്കിയത് വിപുലമായ ക്രമീകരണങ്ങള്‍ ആയിരുന്നു. സമാപനച്ചടങ്ങില്‍, കിരീടം സ്വന്തമാക്കിയ ടീമുകള്‍ക്ക് ട്രോഫികളും റണ്ണേഴ്സ്-അപ്പ് ടീമുകള്‍ക്ക് കപ്പുകളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തികളെ പ്രത്യേകം ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിലും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മത്സരാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി.
പ്രസിഡന്റ് ഹലീല്‍ റഹ്‌മാന്‍ സ്‌കൈവീല്‍, ടൂര്‍ണമെന്റ് കോഡിനേറ്റര്‍ റഷീദ് വടക്കാഞ്ചേരി, ചെയര്‍മാന്‍ മൊയ്തീന്‍കുട്ടി, മന്‍സൂര്‍ സെക്രട്ടറി, ട്രഷറര്‍ ഇബ്റാഹീം ചിറ്റണ്ട, അബ്ദുള്ള, മുസ്തഫ ടോപ്മാന്‍, ശറഫുദ്ധീന്‍ മാട്ടൂല്‍, ഇസ്മായില്‍ എലത്തൂര്‍, നൗഫല്‍ കണ്ണൂര്‍, ജെപികെ തിക്കോടി, പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
ബിഐഫ്എ പ്രസിഡന്റ് റഹ്‌മത് അലി, ബിഐഎഫ്എ സെക്ട്രറി ജെറി, കെഎഫ്എ പ്രസിഡന്റ് അര്‍ഷാദ്, കെഫ്എ സെക്രട്ടറി സജാദ് സുലൈമന്‍, ഐവിഎഫ്എ പ്രസിഡന്റ് മൊയ്തീന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.









