ലൈറ്റ്–വെയ്റ്റ് ആഭരണങ്ങളുടെ ജനപ്രിയ ബ്രാൻഡ് ‘നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്’ ഇനി ബഹ്‌റൈനിലും; ദാന മാളിൽ പ്രവർത്തനമാരംഭിച്ചു

Nakshtra

മനാമ: ഇന്ത്യ, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളിൽ ആദ്യമായി ലൈറ്റ്–വെയ്റ്റ് ആഭരണങ്ങൾ അവതരിപ്പിച്ച് ജനപ്രീതി നേടിയ നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്, ഇപ്പോൾ ബഹ്റൈനിലും ഷോറൂം തുറന്നു. പ്രമുഖ സിനിമാ താരം ആസിഫ് അലിയാണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തത്. ഗായകൻ ഹനാൻ ഷാ, ഉടമകളായ ഷാനവാസ്, ഷംന ഷാനവാസ് എന്നിവരും ബഹ്റൈനിലെ നിരവധി പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

ദാനാമാളിൽ പ്രവർത്തനം ആരംഭിച്ച ഈ വിശാലമായ ഷോറൂമിൽ ആകർഷകമായ ലൈറ്റ്–വെയ്റ്റ് ആഭരണങ്ങളുടെ സമ്പുഷ്ടമായ ശേഖരം, കൂടാതെ ഭംഗിയും പ്രൗഢിയുമേകുന്ന വ്യത്യസ്ത ആന്റിക് കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്. സ്വർണവില ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലും ബജറ്റിന് അനുയോജ്യമായി മനോഹരമായ ആഭരണങ്ങൾ ലൈറ്റ്–വെയ്റ്റിൽ ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് നക്ഷത്രയുടെ ഏറ്റവും വലിയ പ്രത്യേകത.

ഇപ്പോൾ ഇന്ത്യ, യുഎഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ ഷോറൂമുകൾ പ്രവർത്തിക്കുന്ന നക്ഷത്ര, അടുത്ത ഘട്ടത്തിൽ കുവൈറ്റ്, മലേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് വ്യാപനം നടത്താൻ ഒരുങ്ങുന്നുവെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!