മനാമ: ബഹ്‌റൈനിലെ വടകര സഹൃദയവേദി ഒരു ദിവസത്തെ ടൂര്‍ സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് രണ്ട് ബസ്സുകളിലായാണ് യാത്ര പുറപ്പെട്ടത്. ആലി പോട്ടറി, അവാലി ക്രിസ്ത്യന്‍ ചര്‍ച്ച്, ബഹ്റൈന്‍ ഫസ്റ്റ് ഓയില്‍ വെല്‍, ബഹ്റൈന്‍ ഫോര്‍ട്ട്, ദില്‍മുനിയ മാള്‍ എന്നിവ സന്ദര്‍ശിച്ചു.
യാത്ര എല്ലാവര്‍ക്കും വേറിട്ട അനുഭവം സമ്മാനിച്ചു എന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. സംഘടനയുടെ രക്ഷാധികാരികള്‍, എക്‌സിക്യൂട്ടീവ് വാരവാഹികള്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.









