മനാമ: സാംസ സാംസ്‌കാരിക സമിതി വനിതാ വേദി വിഭാഗത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം സിഞ്ചിലെ സ്‌കൈഷെല്‍ അപ്പാര്‍ട്ട്‌മെന്റ് ഹാളില്‍ നടന്നു. ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാംസ ജോയിന്റ് സെക്രട്ടറി സിത്താര മുരളീകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. ബാബു മാഹി ജനറല്‍ ബോഡിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഉദ്ഘാടനത്തിന് ശേഷം വത്സരാജന്‍ കുമ്പയില്‍ സാംസയുടെയും വനിതാ വേദിയുടെയും കഴിഞ്ഞകാലങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും ചെറു വിവരണം നല്‍കി. വനിതാ വേദിയുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ പ്രസന്റേഷനും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.
ജനറല്‍ ബോഡിയുടെ മുഖ്യ അജണ്ട പുതിയ കമ്മിറ്റി രൂപീകരണമായിരുന്നു. കൂടാതെ കഴിഞ്ഞ പത്തുവര്‍ഷമായി സാംസയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. സാംസയ്ക്ക് വനിതാ വേദി നല്‍കിയ സ്‌നേഹ സമ്മാന കൈമാറ്റവും ഇതോടനുബന്ധിച്ച് നടന്നു. കഴിഞ്ഞ കാലയളവില്‍ ലേഡീസ് വിംഗിന് ശക്തമായ പിന്തുണ നല്‍കിയ സ്‌പോണ്‍സര്‍മാരെയും, മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വനിതാ വേദി അംഗങ്ങളെയും പ്രത്യേകം ആദരിച്ചു.
ലേഡീസ് വിംഗ് സെക്രട്ടറി അപര്‍ണ രാജകുമാര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വിശദമായി അവതരിപ്പിച്ചു. ട്രഷറര്‍ രശ്മി അമല്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പ്രസിഡന്റ് അജിമോള്‍ സോവിന്‍, സെക്രട്ടറി ധന്യ സാബു, ട്രഷറര്‍ രജിഷ ഗണേഷ്, വൈസ് പ്രസിഡന്റ് കൃഷ്ണപ്രിയ വിനോദ്, ജോയിന്‍ സെക്രട്ടറി ആതിര ബിന്‍ഷോ, എന്റര്‍ടൈന്‍മെന്റ് കോഡിനേറ്റര്‍ രജിത ബൈജു എന്നിവര്‍ക്ക് പുറമേ അമ്പിളി സതീഷ്, അപര്‍ണ രാജകുമാര്‍, രശ്മി അമല്‍, സിത്താര മുരളി കൃഷ്ണന്‍, ഇന്‍ഷാ റിയാസ്, നിര്‍മല ജേക്കബ്, ബീന ജിജോ, ജിഷ ജയദാസ്, ജസീന ശ്രീജിത്ത്, സൂര്യ സോമ, മുബീനാ ബൈജു, സിന്‍ഷാ ബിജിന്‍, അജിത മനോജ്, ധന്യശ്രീ രഞ്ജിത്ത്, റീന സിറോഷ്, ലീബാ സുനില്‍, സജിത മോഹനന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.
റിയാസ് കല്ലമ്പലം, സോവിന്‍തോമസ്, സുനില്‍ നീലഞ്ചേരി, സതീഷ് പുമ്മനക്കല്‍, മനീഷ് പൊന്നോത്ത്, നിര്‍മ്മല ജേക്കബ് എന്നിവര്‍ ആശംസകള്‍ നല്‍കി. സാംസയുടെ സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വനിതാ വേദി തുടര്‍ന്നും സജീവമായി പങ്കാളികളാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബീന ജിജോ നന്ദി പറഞ്ഞു.









