മനാമ: കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ സമസ്ത ബഹ്റൈന്‍ മുഹറഖ് ഏരിയയുടെ മുന്‍ ഭാരവാഹിയും, സജീവ പ്രവര്‍ത്തകനുമായ വടകര പയ്യോളി സ്വദേശി അഷ്റഫ് മായേരിക്ക് സമസ്ത മുഹറഖ് ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഏരിയ കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് ബഷീര്‍ മൗലവി വെള്ളാളൂര്‍ അഷ്റഫിന് നല്‍കി.
ഉമ്മര്‍ മുസ്ലിയാര്‍ വയനാട്, ശറഫുദ്ധീന്‍ മാരായമംഗലം, ഹാരിസ് മുണ്ടേരി എന്നിവര്‍ സംസാരിച്ചു. പിടി റഷീദ് മംഗലം, സൈദ് ചുണ്ടം പറ്റ, ജാഫര്‍ പുതുപ്പണം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശുഹൈബ് പൂക്കാത്ത് സ്വാഗതവും, നസീം പൂനൂര്‍ നന്ദിയും പറഞ്ഞു.









