ബഹ്‌റൈനിലെത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ ബഹ്‌റൈൻ നവകേരള ഭാരവാഹികൾക്കൊപ്പം ഇന്ത്യൻ എംബസി സന്ദർശിച്ചു

New Project (11)

മനാമ: ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്ന കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ ഇന്ത്യൻ എംബസി സന്ദർശിച്ച് അംബാസിഡർ വിനോദ് ജേക്കബ്മായി കൂടിക്കാഴ്ച നടത്തി. എംബസിയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ നടന്ന് കാണുകയും എംബസിയിൽ നടന്നുവരുന്ന തൊഴിൽ മേഖലയിലെ പ്രശ്ന പരിഹാരത്തിനായി എല്ലാമാസവും നടക്കുന്ന ഓപ്പൺ ഹൌസ്, സ്കൂൾ കുട്ടികൾക്കുള്ള വിസിറ്റ് എംബസി പ്രോഗ്രാം, നമ്മുടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്ന ഫോക്കസ് സ്റ്റേറ്റ് പ്രോഗ്രാം തുടങ്ങി വിവിധങ്ങളായ പ്രവർത്തങ്ങളെപറ്റി അംബാസ്സിഡർ വിശദീകരിച്ചു.

ഭക്ഷ്യ സിവിൽ സപ്ലൈസുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പ്രശ്ന പരിഹാരിത്തിനായി എല്ലാ മാസവും ആദ്യ ശനിയാഴ്ച മൂന്നു മണിക്കൂർ ഫോൺ ഇൻ പ്രേഗ്രാം നടത്തുന്ന കാര്യം മന്ത്രി സൂചിപ്പിച്ചതും യാദൃച്ഛികമായി.അംബാസിഡറിന്റെ ജനകീയ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിക്കുകയും തുടർന്നും കർമ്മ മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങളിൽ ഇടപെടലുകൾ നടത്താൻകഴിയട്ടെ എന്നുംആശംസിച്ചു. മന്ത്രിയോടൊപ്പം നവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു പ്രസിഡന്റ്‌ എൻ. കെ ജയൻ, സെക്രട്ടറി എ. കെ സുഹൈൽ, ലോക കേരള സഭാ അംഗം ഷാജി മൂതല എന്നിവരും ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!