മനാമ: ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 48 വയസ്സുള്ള ഒരാള്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഷെയ്ഖ് ജാബര്‍ അല്‍ സബാഹ് ഹൈവേയില്‍ നുവൈദ്രത്ത് ഏരിയയില്‍ നിന്നും റിഫയിലേക്കുള്ള റോഡിലാണ് അപകടം നടന്നത്. മരിച്ചയാള്‍ ഏഷ്യന്‍ പൗരന്‍ ആണെന്ന് അധികൃതര്‍ അറിയിച്ചു.









