മനാമ: സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റുമായി സഹകരിച്ച് കഴിഞ്ഞദിവസം ജുഫയറിലെ അല്‍ നജ്മ ബീച്ച് വൃത്തിയാക്കി. കുടുംബാംഗങ്ങളും കുട്ടികളുമായി നൂറോളം അംഗങ്ങള്‍ പങ്കെടുത്ത പരിപാടി ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ യൂസഫ് യാക്കൂബി ലോറി ഫ്‌ലാഗ് ഓഫ് ചെയ്തു.
സൊസൈറ്റിയുടെ സാമൂഹിക പ്രതിബദ്ധതയും ഈ നാടിനോടുള്ള സ്‌നേഹവും പ്രശംസനീയമാണെന്ന് ചടങ്ങില്‍ യൂസഫ് യാക്കൂബ് ലോറി പറഞ്ഞു. സൊസൈറ്റി ചെയര്‍മാന്‍ സനീഷ് കൂറുമുള്ളില്‍, ജനറല്‍ സെക്രട്ടറി ബിനുരാജ് രാജന്‍ മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോഡിനേറ്റ് ചെയ്തു. തുടര്‍ന്നും സൊസൈറ്റി കൂടുതല്‍ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.









