മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം അന്തര്‍ദേശീയ യോഗാദിനാചരണം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ സംഘടിപ്പിച്ചു. ബഹ്‌റൈന്‍ ഇന്ത്യൻ എംബസ്സിയുടെ രക്ഷാകര്ത്തിത്വത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം ഈ വര്‍ഷത്തെ ദേശീയ യോഗാദിനാചരണം ജൂണ്‍ 18, ചൊവ്വാഴ്ച്ച വൈകുന്നേരം 7.30 മണി മുതല്‍ സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ നടന്നു. ബഹുമാനപ്പെട്ട ഇന്ത്യന്‍ സ്ഥാനപതി അലോക് കുമാര്‍ സിന്‍ഹ മുഖ്യാതിഥി ആയിരുന്നു.