മനാമ: ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 22 വരെ ബഹ്റൈനിലുടനീളം നടത്തിയ പരിശോധനകളില്‍ തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ നടത്തിയ 76 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഈ കാലയളവില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് നടത്തിയ 119 സംയുക്ത കാമ്പെയ്നുകള്‍ ഉള്‍പ്പെടെ ആകെ 7,875 പരിശോധനാ കാമ്പെയ്നുകളും സന്ദര്‍ശനങ്ങളുമാണ് നടത്തിയത്.
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 301 പേരെ നാടുകടത്തി. തൊഴില്‍, താമസ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ www.lmra.gov.bh എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ 17506055 എന്ന കോള്‍ സെന്റര്‍ വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എല്‍എംആര്‍എ അറിയിച്ചു.









