മനാമ: വിജ്ഞാന ഭാരതി (VIBHA), ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയായ സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം (എസ്‌ഐഎഫ്) ബഹ്‌റൈന്‍ നവംബര്‍ 8-ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വിവിഎം-എസ്പിസി 2025 പ്രാഥമിക തല പരീക്ഷ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ ഏഴ് സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി 528 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥി വിജ്ഞാന്‍ മന്തന്‍ (വിവിഎം) ഔദ്യോഗികമായി പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫലങ്ങള്‍ ഇപ്പോള്‍ വിവിഎം പോര്‍ട്ടലില്‍ ലഭ്യമാണ്. വിവിഎം-എസ്പിസി ലെവല്‍ 2 പരീക്ഷയ്ക്ക് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ പട്ടിക എല്ലാ സ്‌കൂളുകള്‍ക്കും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 284 വിദ്യാര്‍ത്ഥികള്‍ ലെവല്‍ 2 പരീക്ഷക്ക് അര്‍ഹത നേടി.
ലെവല്‍ 2 പരീക്ഷ നവംബര്‍ 29 ന്, ബഹ്‌റൈന്‍ സമയം 2:30 മുതല്‍ 5:30 വരെ ഓണ്‍ലൈന്‍ രീതിയില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കോ അന്വേഷണങ്ങള്‍ക്കോ, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും info@sifbahrain.com എന്ന ഇമെയില്‍ ബന്ധപ്പെടാവുന്നതാണ്.









