മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച കെപിഎ സ്‌നേഹസ്പര്‍ശം 19 ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 100ല്‍ പരം പ്രവാസികള്‍ രക്തദാനം നടത്തിയ ക്യാമ്പ് കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു ഉദ്ഘാടനം ചെയ്തു.
സല്‍മാനിയ ഏരിയ പ്രസിഡന്റ് ജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹ്റൈന്‍ ഐസിആര്‍എഫ് ജനറല്‍ സെക്രട്ടറി അനീഷ് ശ്രീധരന്‍ മുഖ്യതിഥിയായി പങ്കെടുത്തു. ഏരിയ സെക്രട്ടറി ജിബി ജോണ്‍ വര്‍ഗീസ് സ്വാഗതവും ഏരിയ ട്രഷറര്‍ സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
കെപിഎ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, കെപിഎ ട്രഷറര്‍ മനോജ് ജമാല്‍, കെപിഎ സെക്രട്ടറിമാരായ അനില്‍ കുമാര്‍ റെജീഷ് പട്ടാഴി, ബ്ലഡ് ഡോനെഷന്‍ കണ്‍വീനര്‍മാരായ വിഎം പ്രമോദ്, നവാസ് ജലാലുദ്ദീന്‍, ഏരിയ കോഡിനേറ്റര്‍മാരായ റെജിമോന്‍ ബേബികുട്ടി, ബിജു ആര്‍ പിള്ള, ഏരിയ വൈസ് പ്രസിഡന്റ് അക്ബര്‍ ഷാ, ഏരിയ ജോയിന്റ് സെക്രട്ടറി ജേക്കബ് ജോണ്‍ പ്രവാസി ശ്രീ ചെയര്‍ പേഴ്‌സണ്‍ അഡ്വ. പ്രദീപ അരവിന്ദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കെപിഎ സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം, സെന്‍ട്രല്‍ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു.









