മനാമ: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ബഹ്‌റൈന്‍ നടത്തുന്ന വിവിഎം-എസ്പിസി ലെവല്‍ 2 പരീക്ഷ നവംബര്‍ 29ന് നടക്കും. ബഹ്‌റൈന്‍ സമയം ഉച്ചയ്ക്ക് 2.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് പരീക്ഷ. മോക്ക് ടെസ്റ്റ് നവംബര്‍ 28 വരെ ഓണ്‍ലൈനില്‍ ലഭ്യമാണ്.
ലെവല്‍ 2 പരീക്ഷയ്ക്ക് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളെ ഇമെയില്‍ മുഖേന ഇതിനകം അറിയിച്ചിട്ടുണ്ട്. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് യോഗ്യതാ നില (Eligibility Status) പരിശോധിക്കാനും കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: info@sifbahrain.com.









