മനാമ: ബഹ്‌റൈനില്‍ 40 വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന പൗലോസ് എന്‍വികും കുടുംബത്തിനും ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍ എന്ന പേരില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ഇന്ത്യന്‍ ഡി ലൈറ്റ് റസ്റ്റോറന്റ് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹ്റൈന്‍ സെന്‍ പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി വികാരി വന്ദ്യ സ്ലീബ പോള്‍ കോര്‍പ്പീസ് കോപ്പ മുഖ്യ സന്ദേശം നല്‍കി.
ബെന്നി റ്റി ജേക്കബ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ അങ്കമാലിയില്‍ നിന്നും ബഹ്റൈന്‍ ഹൃസ്വ സന്ദര്‍ശനത്തിന് എത്തിയ ഫാദര്‍ തങ്കച്ചന്‍ അരിക്കല്‍, സന്തോഷ് ആന്‍ഡ്രൂസ്, റെജി വര്‍ഗീസ്, പോള്‍ വര്‍ഗീസ്, റോയി സാമുവല്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ബൈജു പിഎം നന്ദി പ്രകാശനം നടത്തി.പരിപാടിയില്‍ നൂറിലധികം അംഗങ്ങള്‍ പങ്കെടുത്തു.









