മനാമ: പൃഥ്വിരാജ് സുകുമാരന്‍ നായകനായ ‘വിലായത് ബുദ്ധ’യുടെ ഫാന്‍സ് ഷോ ബഹ്‌റൈന്‍ പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്നു. എപ്പിക്‌സ് സിനിമാസില്‍ നടന്ന ഷോയ്ക്ക് വന്‍ ജനപങ്കാളിത്തമാണ് ലഭിച്ചത്. ഷോയ്ക്ക് മുന്‍പായി പൃഥ്വിരാജ് ഫാന്‍സ് യൂണിറ്റ് പൃഥ്വിരാജിന് ഒരു ട്രിബ്യൂട്ട് വീഡിയോ പ്രദര്‍ശിപ്പിച്ചു.
ഫാന്‍സ് ഷോയുടെ ഭാഗമായി ബഹ്‌റൈനിലെ റബ്ബര്‍ ബാന്‍ഡ് എന്ന ബാന്‍ഡിന്റെ പ്രോഗ്രാം, കേക്ക് കട്ടിങ്, ഗിവ് എവേ മത്സര വിജയികള്‍ക്ക് ടിക്കറ്റ് വിതരണം തുടങ്ങിയവയും നടന്നു. എപ്പിക്‌സ് സിനിമാസ്, ലൈവ് എഫ്എം 107.2, ജോയ് മാമാസ് എന്നിവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു.









