മനാമ: നിയാര്‍ക്ക് (നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാഡമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍) ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ‘സ്പര്‍ശം 2025’ പരിപാടിയില്‍ മെന്റലിസം ഷോ (ട്രിക്ക്‌സ് മാനിയ 2.0) നടത്താനായി ഫാസില്‍ ബഷീറൂം ഭാര്യ തസ്നി ഫാസിലും ബഹ്റൈനില്‍ എത്തി. സംഘാടകര്‍ ഇരുവര്‍ക്കും ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം ഒരുക്കി.
നവംബര്‍ 28 വെള്ളിയാഴ്ച്ച വൈകീട്ട് 6 മണി മുതല്‍ അല്‍ അഹ്‌ലി ക്ലബ്ബിലെ ബാന്‍ക്വറ്റ് ഹാളിലാണ് സ്പര്‍ശം 2025 നടക്കുന്നത്. ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയാര്‍കിന്റെ ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടിയില്‍ നിയാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ അഷ്റഫ് കെപി, നെസ്റ്റ് ജനറല്‍ സെക്രട്ടറി യൂനിസ് ടികെ എന്നിവരും ബഹ്റൈനില്‍ എത്തുന്നുണ്ട്.









