മനാമ: ഹാര്‍ട്ട് ബഹ്റൈന്‍ കൂട്ടായ്മ കേരളപ്പിറവിയും ശിശുദിനവും ആഘോഷിച്ചു. നവംബര്‍ 21 വെള്ളിയാഴ്ച ആണ്ടലൂസ് ഗാര്‍ഡനില്‍ രാവിലെ 9 മണി മുതലായിരുന്നു പരിപാടി. ഹരീഷ് പഞ്ചമി അതിഥിയായി പങ്കെടുത്തു.
ഹാര്‍ട്ടിലെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രഭാത ഭക്ഷണം നല്‍കി. പതിനാലു ജില്ലകളെ പ്രതിനിധീകരിച്ച് ആളുകള്‍ എത്തിയിരുന്നു. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും ഉള്‍ക്കൊള്ളുന്ന ക്വിസ് പ്രോഗ്രാമും പരിപാടിയില്‍ നടന്നു.
കേരളീയം 2025 കുട്ടികളെ പോലെതന്നെ മുതിര്‍ന്നവര്‍ക്കും ഗൃഹാതുരത ഉണര്‍ത്തിയ ഒരു പ്രോഗ്രാം ആയിരുന്നു എന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. ഡിസംബര്‍ 12 ന് നടക്കുന്ന ഹാര്‍ട്ട ഫെസ്റ്റ് 25 നുള്ള തയ്യാറെടുപ്പില്‍ ആണ് ഗ്രൂപ്പ് അംഗങ്ങള്‍. ഈ തിരക്കിനിടയിലും പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ അംഗങ്ങള്‍ ഏവരും നിറഞ്ഞ സന്തോഷത്തില്‍ ആണെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് അറിയിച്ചു.









