മനാമ: ബ്രെയിനോ ബ്രെയ്ൻ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച പതിനഞ്ചാമത് ഇന്റര്‍നാഷണല്‍ അബാക്കസ് മത്സരമായ ബ്രെയിനോബ്രെയ്ൻ ഫെസ്റ്റ് 2025 ല്‍ മികച്ച നേട്ടം കൈവരിച്ച് ബ്രെയിനോ ബ്രെയ്ൻ ബഹ്റൈന്‍ ടീം. ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ 16 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1800-ലധികം പ്രതിഭകള്‍ പങ്കെടുത്തു.
ഡയറക്ടര്‍മാരായ ജോര്‍ജ്ജ് റാഫേലിന്റെയും ഹിമ ജോയിയുടെയും നേതൃത്വത്തില്‍ ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്ത 5 വിദ്യാര്‍ത്ഥികള്‍ 4 ചാമ്പ്യന്‍ അവാര്‍ഡുകളും 1 ഗോള്‍ഡ് ടോപ്പര്‍ അവാര്‍ഡും നേടി. ആരവ് റാവത്ത്- ചാമ്പ്യന്‍, അഥര്‍വ് കൗശല്‍- ചാമ്പ്യന്‍, കെയ്ഡന്‍ കൗട്ടീഞ്ഞോ- ചാമ്പ്യന്‍, എവ്ലിന്‍ റേച്ചല്‍ ജോണ്‍- ചാമ്പ്യന്‍, സ്‌നിതിക് ഗുരവ്- ഗോള്‍ഡ് ടോപ്പര്‍ എന്നിവരാണ് വിജയികള്‍.









