മനാമ: നോര്‍ക്ക കെയര്‍ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി പുതിയ സൗകര്യം. ഡിസംബര്‍ 15 മുതല്‍ അപേക്ഷ പോര്‍ട്ടലില്‍ ‘സ്വയം തിരുത്തല്‍ സൗകര്യം’ ലഭ്യമാകും. ഡിസംബര്‍ 25 വരെയേ ഈ സൗകര്യം ലഭ്യമാകൂ.
പേര്, ജനനതീയതി, ലിംഗം മുതലായ വ്യക്തിഗത വിവരങ്ങളിലുള്ള പിശകുകള്‍ സ്വയം തിരുത്താന്‍ സൗകര്യമുണ്ടാകും. മൊബൈല്‍ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ തിരുത്തല്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 18002025501, +91 18002025502 എന്നീ നമ്പറുകളില്‍ വിളിക്കുകയോ +919364084960 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് ചെയ്യുകയോ support.norkacar2@akshayagroup.net.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യുക.
ഇന്‍ഷൂറന്‍സ് അപേക്ഷ പോര്‍ട്ടലില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി അമല്‍ദേവ് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.









