മനാമ: വോയ്സ് ഓഫ് ആലപ്പി സ്‌പോര്‍ട്‌സ് വിങ്ങിന്റെ നേതൃത്വത്തില്‍ വടം വലി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12 വെള്ളിയാഴ്ച തരംഗ ശൈലിയിലാണ് മത്സരം. സല്‍മാനിയയിലെ അല്‍ ഖുദിസിയാ ക്ലബ്ബില്‍ വച്ച് സംഘടിപ്പിക്കുന്ന മത്സരത്തില്‍ ബഹ്റൈനിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും.
നാല് മാസം മുമ്പ് മരണപ്പെട്ട വോയ്സ് ഓഫ് ആലപ്പി വടം വലി ടീം അംഗമായിരുന്ന മനു കെ രാജന്റെ സ്മരണയ്ക്കായാണ് ഈ മത്സരം. വിജയികള്‍ക്ക് മനു മെമ്മോറിയല്‍ ട്രോഫിയും മറ്റ് സമ്മാനങ്ങളും ലഭിക്കും. ടഗ് ഓഫ് വാര്‍ അസോസിയേഷനുമായി സഹകരിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. വോയ്സ് ഓഫ് ആലപ്പി സ്‌പോര്‍സ് വിങ് കണ്‍വീനര്‍ ഗിരീഷ് ബാബു, വടം വലി ടീം കോച്ച് പ്രസന്ന കുമാര്‍, ടീം ക്യാപ്റ്റന്‍ അജീഷ് ബാബു, ടീം കോര്‍ഡിനേറ്ററുമാരായ അനന്ദു സിആര്‍, പ്രശോബ് എംകെ എന്നിവര്‍ പങ്കെടുത്തു. മത്സരത്തില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 3696 2896, 3713 6486, 3225 5785 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.









