‘ജ്വല്ലറി അറേബ്യ 2025’ പ്രദര്‍ശനത്തിന് സ്വീകാര്യതയേറുന്നു

New Project (19)

മനാമ: ബഹ്റൈനില്‍ ‘ജ്വല്ലറി അറേബ്യ 2025’ പ്രദര്‍ശനത്തിന് സ്വീകാര്യതയേറുന്നു. ജ്വല്ലറി അറേബ്യ ഒരു പ്രാദേശിക പ്രദര്‍ശന കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ഉറപ്പിക്കുന്നുവെന്ന് ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി (ബിടിഇഎ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാറ അഹമ്മദ് ബുഹിജി പറഞ്ഞു.

ഈ വര്‍ഷം 29 രാജ്യങ്ങളില്‍ പ്രദര്‍ശനങ്ങളാണ് ജ്വല്ലറി അറേബ്യയിലുള്ളത്. ബിടിഇഎയും ഇന്‍ഫോര്‍മ മാര്‍ക്കറ്റ്‌സും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തെ ബുഹിജി ഓര്‍മിപ്പിക്കുകയും മൂന്ന് പതിറ്റാണ്ടിലേറെയായി പ്രദര്‍ശനത്തിന്റെ സ്ഥിരമായ വളര്‍ച്ചയെ പരാമര്‍ശിക്കുകയും ചെയ്തു.

ആഭരണങ്ങള്‍, സ്വര്‍ണ കരകൗശല വൈദഗ്ദ്ധ്യം, പ്രാദേശിക ആഭരണ രൂപകല്‍പ്പന, ആഡംബര വാച്ച് ബ്രാന്‍ഡുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന അന്താരാഷ്ട്ര, ബഹ്റൈന്‍ പവലിയനുകള്‍ 2025ലെ പതിപ്പ് ഒരുമിച്ച് കൊണ്ടുവന്നുവെന്ന് അവര്‍ പറഞ്ഞു. ജ്വല്ലറി അറേബ്യ, സിറ്റിസ്‌കേപ്പ്, സെന്റ് അറേബ്യ തുടങ്ങിയ പ്രദര്‍ശനങ്ങള്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, വ്യോമയാന മേഖലകളിലെ പ്രവര്‍ത്തനത്തിന് സംഭാവന നല്‍കുകയും ടൂറിസത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലോജിസ്റ്റിക്‌സ് സുഗമമാക്കുന്നതിലും കസ്റ്റംസ് പ്രക്രിയകള്‍ ഉള്‍പ്പെടെയുള്ള എക്സിബിറ്റര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ആഭ്യന്തര, കസ്റ്റംസ് കാര്യ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുള്‍പ്പെടെയുള്ള ടീം ബഹ്‌റൈന്റെ പങ്കിനെ അവര്‍ എടുത്തുപറഞ്ഞു. അതേസമയം, ബിടിഇഎയുമായുള്ള കമ്പനിയുടെ പങ്കാളിത്തം ഫലപ്രദമായ പൊതു-സ്വകാര്യ സഹകരണത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സിന്റെ ജനറല്‍ മാനേജര്‍ മുഹമ്മദ് ഇബ്രാഹിം അഭിപ്രായപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!