മനാമ: ബഹ്‌റൈനിലെ സെന്റ് ക്രിസ്റ്റഫേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥി മരണപ്പെട്ടു. എട്ടു വയസ്സുള്ള വിദ്യാര്‍ഥി വീട്ടില്‍ വെച്ചാണ് മരണപ്പെട്ടത്. മരണകാരണത്തെക്കുറിച്ചോ കുട്ടിയുടെ ദേശീയതയെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കുട്ടിയുടെ മരണം അധ്യാപകരെയും സ്‌കൂളിനും ഒരുപോലെ ഞെട്ടിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടിയുടെ കുടുംബത്തിനു എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്ന് സെന്റ് ക്രിസ്റ്റഫേഴ്സ് പ്രിന്‍സിപ്പല്‍ ഡോ. സൈമണ്‍ വാട്സണ്‍ പറഞ്ഞു.









