ബഹ്‌റൈൻ കേരളീയസമാജം വായനശാലയുടെ നേതൃത്വത്തിൽ വായനദിനാചരണവും പി. എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിക്കുന്നു

re

മനാമ: ബഹ്‌റൈൻ കേരളീയസമാജം വായനശാലയുടെ നേതൃത്വത്തിൽ ജൂൺ 19 ബുധനാഴ്ച വൈകിട്ട് 7.30 നു വായനാദിനാചരണവും പി. എൻ. പണിക്കർ അനുസ്മരണവും നടത്താൻ തീരുമാനിച്ചതായി സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം. പി. രഘു എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. അന്നേ ദിവസം ശ്രീ. ഇ. എ. സലിം പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ തുടക്കകാരനായ പി. എൻ. പണിക്കരോടൊപ്പം ജോലിചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ശോഭ നായർ തന്റെ ഓർമ്മകൾ പങ്കുവയ്ക്കും. തുടർന്ന് വായനയുമായി ബന്ധപ്പെട്ടുള്ള ചർച്ചയും നടക്കും.

തത്സമയ സാഹിത്യ ചോദ്യങ്ങൾ, സമ്മാനങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വായനാദിനാചരണ പരിപാടികളിലേക്ക് എല്ലാ നല്ലവരായ വായനതത്പരരേയും സ്വാഗതം ചെയ്യുന്നതായി സമാജം ലൈബ്രേറിയൻ അനു തോമസ് ജോൺ ലൈബ്രറി കൺവീനർ ആഷ്ലി കുരിയൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്, പ്രോഗ്രാം കൺവീനർ വിനോദ് ജോണുമായി (39458470) ബന്ധപ്പെടാവുന്നതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!