മനാമ: തിങ്കളാഴ്ച പുലര്‍ച്ചെ ബഹ്റൈനില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രാദേശിക സമയം 2:58 നാണ് ഭൂകമ്പം രേഖപ്പെടുത്തിയത്.
മനാമയുടെ തെക്ക് അല്ലെങ്കില്‍ തെക്കുകിഴക്ക്, റിഫ അല്ലെങ്കില്‍ കിഴക്കന്‍ റിഫ എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒരു പ്രദേശത്തിന്റെ സമീപത്തായിരിക്കാം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് കാലാവസ്ഥാ വകുപ്പ് പ്രസ്താവനയില്‍ പറയുന്നു.
ആര്‍ക്കും പരിക്കേറ്റതായോ നാശനഷ്ടം സംഭവിച്ചതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പം അനുഭവപ്പെട്ടത് ചെറിയ ടെക്‌റ്റോണിക് ചലനം മൂലമോ എണ്ണ, വാതക ഖനനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം മൂലമുണ്ടായ ചലനമോ ആയിരിക്കാം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.









