മനാമ: സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനത്തിന്റെ ഭാഗമായി സമസ്ത ബഹ്‌റൈന്‍ സല്‍മാനിയ കെ സിറ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ബഹ്‌റൈന്‍ പ്രചാരണ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ് സയ്യിദുല്‍ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ബഹ്‌റൈനിലെ സമസ്തയുടെ വിവിധ ഏരിയകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള പ്രതിനിധി ക്യാമ്പില്‍ പ്രമുഖവാഗ്മിയും യുവപണ്ഡിതനുമായ സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തും. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വിഖായ സംഗമം സമസ്ത ബഹ്‌റൈന്‍ വര്‍ക്കിംഗ് പ്രസിഡന്റ് വികെ കുഞ്ഞിമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
സേവനത്തിലെ ആത്മീയത വോളണ്ടിയേഴ്‌സ് രൂപരേഖ, സംഘടന സംഘാടനം എന്നീ വിഷയങ്ങളില്‍ അശ്‌റഫ് അന്‍വരി, സജീര്‍ പന്തക്കല്‍, റബീഅ് ഫൈസി, എസ്എം അബ്ദുല്‍ വാഹിദ് എന്നിവര്‍ സംസാരിച്ചു. എസ്‌കെഎസ്എസ്എഫ് ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും വോളണ്ടിയര്‍ കണ്‍വീനര്‍ അഷറഫ് നന്ദിയും പറഞ്ഞു.
എസ്‌കെഎസ്എസ്എഫ് ബഹ്‌റൈന്‍ വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ മജീദ് ചോലക്കോട്, ഉമൈര്‍ വടകര, ജോയിന്‍ സെക്രട്ടറിമാരായ അഹമ്മദ് മുനീര്‍, റാഷിദില്‍ കക്കട്ടില്‍ മുഹമ്മദ് പെരിന്തല്‍മണ്ണ, മനാമ ഏരിയ ജോയിന്റ് സെക്രട്ടറി അബ്ദുല്‍ റഊഫ് മുഹമ്മദ് സാലിഹ്, അബ്ദുല്‍ ജബ്ബാര്‍, സക്കീര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.









