മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘അവള്‍ക്കായ്’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി, സല്‍മാബാദിലെ അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്.
പ്രശസ്ത ഗൈനക്കോളജി ഡോ. ജാസ്മിന്‍ ശങ്കരനാരായണന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. ശേഷം നടന്ന ഇന്ററാക്ഷന്‍ സെഷനില്‍ ക്ലാസ്സില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് ഡോ. വിശദമായ മറുപടി നല്‍കി. പങ്കെടുത്ത എല്ലാവര്‍ക്കും അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെ ഡിസ്‌കൗണ്ട് വൗച്ചറുകളും, ചോദ്യങ്ങള്‍ക്ക് ചോദിച്ചവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ലഭിച്ചു.
ക്ലാസ്സിന് മുന്നോടിയായി നടന്ന പൊതുയോഗത്തിന് വോയ്സ് ഓഫ് ആലപ്പി ലേഡീസ് വിങ് ചീഫ് കോര്‍ഡിനേറ്റര്‍ രശ്മി അനൂപ് അധ്യക്ഷനായി. എക്‌സിക്യൂട്ടീവ് അംഗം വീണ വൈശാഖ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ലേഡീസ് വിങ് കോര്‍ഡിനേറ്റര്‍ ആശ സെഹ്‌റ, അല്‍ ഹിലാല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് സഞ്ചു സനു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. എക്‌സിക്യൂട്ടീവ് അംഗം ജീസ ജീമോന്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആതിര ധനേഷ്, ബാഹിറ അനസ്, നിസ്സി ശരത്, നന്ദന പ്രശോഭ് എന്നിവര്‍ നേതൃത്വം നല്‍കി.









