മനാമ: 2025–2026 അധ്യയന വർഷത്തിൽ ബഹ്‌റൈനിലെ സ്‌കൂളുകൾക്കായി നടന്ന ഖാലിദ് ബിൻ ഹമദ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി സ്വർണ്ണ മെഡൽ നേടി. 12-14 പ്രായ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ധ്രുവി പാണിഗ്രാഹിയാണ് സ്വർണ്ണ മെഡലും വ്യക്തിഗത ചാമ്പ്യൻഷിപ്പും നേടിയത്.
ആൺകുട്ടികളുടെ 9-11 പ്രായ വിഭാഗത്തിൽ നാലാം ക്ലാസിലെ ജെഫ് ജോർജ് റണ്ണേഴ്‌സ് അപ്പായി. സ്‌കൂളിലെ കായികാധ്യാപകനും ചെസ് ഇൻചാർജുമായ സൈകത്ത് സർക്കാരിന്റെ കീഴിലാണ് പരിശീലനം നൽകിയത് . സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, കായിക വകുപ്പ് മേധാവി ശ്രീധർ ശിവ എന്നിവർ വിദ്യാർത്ഥികളെയും പരിശീലകനെയും അഭിനന്ദിച്ചു.









