സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാതെ ബഹ്റൈന്‍ വിടുന്നത് തടയണമെന്ന് ആവശ്യം

New Project

മനാമ: വിദേശ നിക്ഷേപകര്‍, ഫ്‌ളക്സി വിസയില്‍ ജോലി ചെയ്യുന്നവര്‍, വാണിജ്യ രജിസ്‌ട്രേഷന്‍ ഉടമകള്‍ എന്നിവര്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാതെ ബഹ്റൈന്‍ വിടുന്നത് തടാന്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവായ ഖാലിദ് ബു അനകിന്റെ നേതൃത്വത്തില്‍ അഞ്ച് എംപിമാര്‍ അടിയന്തര പ്രമേയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു.

ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ക്കുള്ളില്‍ അധിക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നാണ് എംപിമാരുടെ ആവശ്യം. ഖാലിദ് ബുവാനഖ്, മഹ്‌മൂദ് ഫര്‍ദാന്‍, സൈനബ് അബ്ദുള്‍അമീര്‍, മുഹമ്മദ് അല്‍ മഅറാഫി, ഹിഷാം അല്‍ അവാദി എന്നിവര്‍ ഈ നിര്‍ദേശത്തെ പിന്തുണച്ചു.

വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള കുടിശ്ശിക തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ വലിയ സാമ്പത്തിക നഷ്ടങ്ങള്‍ വരുത്തുകയും രാജ്യത്തെ നിക്ഷേപകരിലുള്ള വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നതായി നിര്‍ദേശത്തില്‍ പറയുന്നു.

ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് കൂടുതലും ഇരയാകുന്നത്. കടക്കാര്‍ രാജ്യം വിട്ടാല്‍ അത്തരം പല സ്ഥാപനങ്ങള്‍ക്കും അവരുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ കഴിയുന്നില്ല. ഇത് അവരുടെ വളര്‍ച്ചയെ നേരിട്ട് ബാധിക്കുകയും സംരംഭകത്വത്തെ പിന്തുണക്കാനുള്ള ദേശീയ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.

കമേഴ്സ്യല്‍ രജിസ്ട്രേഷന്‍ എളുപ്പത്തില്‍ നേടുന്നതും ഫ്‌ളക്സി വിസസംവിധാനത്തില്‍ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളില്ലാത്തതും കാരണം ചിലര്‍ നിയമങ്ങള്‍ പ്രയോജനപ്പെടുത്തി കരാര്‍ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടുന്നുവെന്ന് എംപിമാര്‍ ആരോപിച്ചു. വാടക, ബാങ്ക് വായ്പ, സര്‍ക്കാര്‍ ഫീസുകള്‍, പിഴകള്‍ എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക ബാധ്യതകളാണ് കൂടുതലായും അടക്കാതെ രാജ്യം വിടുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!