മനാമ: അല്‍ഫുര്‍ഖാന്‍ സെന്റിന്റെ ആഭിമുഖ്യത്തില്‍ ഉത്തമ സമൂഹം അനുകരണീയ മാതൃക എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ഐഎസ്എം കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ജാമിഅ നദ്വിയ അഡ്മിനിസ്‌ട്രേറ്ററുമായ ഷുക്കൂര്‍ സ്വലാഹി വിഷയമവതരിപ്പിച്ച് സംസാരിച്ചു.
സമൂഹം മാതൃകയാക്കേണ്ട സഹാബികളുടെ ചരിത്രത്തില്‍ നിന്നും നാം പാഠം ഉള്‍ക്കൊണ്ടുകൊണ്ട് നമ്മള്‍ ആത്മ വിചിന്തനം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ജാമിഅ നദ്വിയയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന വിവിദ കോഴ്സുകളെ കുറിച്ചും സംവിധാനങ്ങളെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. അല്‍ ഫുര്‍ഖാന്‍ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് സികെ സ്വാഗതവും ദഅവാ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.
രക്ഷാധികാരികളായ അബ്ദുല്‍ മജീദ് തെരുവത്ത്, മൂസാ സുല്ലമി, ട്രഷറര്‍ നൗഷാദ് സ്‌കൈ, സുഹൈല്‍ മേലടി, അബ്ദുള്‍ ബാസിത്ത്, അനൂപ്, അബ്ദുള്‍ ഹക്കീം, ഫാറൂക്ക് മാട്ടൂള്‍, യൂസുഫ് കെപി എന്നിവരും വനിതാ വിംഗ് പ്രവര്‍ത്തകരായ സബീല യൂസുഫ്, ബിനുറഹ്‌മാന്‍, സമീറാ അനൂപ്, സീനത്ത് സൈഫുള്ള എന്നിവരും പരിപാടി നിയന്ത്രിച്ചു.









