മനാമ: ബഹ്‌റൈനിലെ ജയിലുകള്‍ പേരുമാറ്റി ‘പരിഷ്‌കരണ, പുനരധിവാസ കേന്ദ്രങ്ങള്‍’ എന്നാക്കുന്നു. പീനല്‍ കോഡിലെ ഭേദഗതികളുടെ ഭാഗമായാണ് പേരുമാറ്റം. പേരുമാറ്റ നിര്‍ദേശിക്കുന്ന കരട് നിയമം മന്ത്രിസഭ പ്രതിനിധി സഭയ്ക്ക് കൈമാറി.
നിര്‍ബന്ധിത തൊഴില്‍ സംബന്ധിച്ച് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനും ബഹ്റൈന്റെ നിയമങ്ങള്‍ നിര്‍ബന്ധിത തൊഴില്‍ കണ്‍വെന്‍ഷനുമായി (നമ്പര്‍ 105) സംയോജിപ്പിക്കുന്നതിനുമാണ് ഈ നീക്കം.
പുനരധിവാസം, വ്യക്തികളെ സമൂഹത്തിലേക്ക് പുനസംഘടിപ്പിക്കുക എനിവയാണ് പെരുമാറ്റത്തിന്റെ പിന്നിലെ ലക്ഷ്യം. നിര്‍ദ്ദിഷ്ട ഭേദഗതികള്‍ പ്രകാരം കസ്റ്റഡി ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തികള്‍ക്ക് ഈ കേന്ദ്രങ്ങളിലെ പുനരധിവാസ, പരിശീലന പരിപാടികളില്‍ പങ്കെടുക്കാം.









