മനാമ: ബഹ്റൈനിലെ മുന്‍ നയതന്ത്രജ്ഞന്‍ ഡോ. ദാഫര്‍ അഹമ്മദ് അല്‍ ഒമ്രാന്‍ അന്തരിച്ചു. നയതന്ത്രം, പൊതുസേവനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. ജിസിസി, പാശ്ചാത്യ രാജ്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഉള്‍പ്പെടെ നിരവധി പ്രധാന നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ജിസിസി സഹകരണം ശക്തിപ്പെടുത്തുന്നതിലും യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ബഹ്റൈന്റെ ബന്ധം മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. വിദേശനയം രൂപപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും സഹായിച്ചുകൊണ്ട് അദ്ദേഹം ബൈലാറ്ററല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
വര്‍ഷങ്ങളായി ഫലസ്തീന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പരിപാടികള്‍ ഉള്‍പ്പെടെ നിരവധി പ്രാദേശിക, അന്തര്‍ദേശീയ മീറ്റിംഗുകളില്‍ അദ്ദേഹം ബഹ്റൈനെ പ്രതിനിധീകരിച്ചു. നയതന്ത്രത്തിന് പുറമേ, ബഹ്റൈനിന്റെ അക്കാദമിക്, സ്ഥാപന മേഖലകളില്‍ ഡോ. അല്‍ ഒമ്രാന്‍ ശക്തമായ സാന്നിധ്യമായിരുന്നു. 2000 മുതല്‍ ബഹ്റൈന്‍ സര്‍വകലാശാലയില്‍ ട്രസ്റ്റീസ് ബോര്‍ഡ് അംഗമായും അതിന്റെ ഫിനാന്‍ഷ്യല്‍ കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയര്‍മാനായും, വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റിയുടെ ബോര്‍ഡിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അക്കാദമിക് തലത്തില്‍ അദ്ദേഹം ബെയ്റൂട്ടിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും തുടര്‍ന്ന് സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക വികസന മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടി.









