ബഹ്റൈനിലുള്ളവര്‍ക്ക് ഇനി ഗതാഗത ചെലവ് ലാഭിക്കാം; റൈഡ് ഷെയറിങ് സംവിധാനത്തിന് അംഗീകാരം

New Project (6)

മനാമ: തലസ്ഥാനത്തുടനീളം ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയായ സ്മാര്‍ട്ട് റൈഡ് ഷെയറിങ് സംവിധാനത്തിന് ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് അംഗീകാരം. ബഹ്റൈനില്‍ മാത്രമായി വികസിപ്പിച്ച ഒരു മൊബൈല്‍ ആപ്ലിക്കേഷനെ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.

തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കല്‍, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക, ഗതാഗത ചെലവ് ലാഭിക്കാന്‍ താമസക്കാരെ സഹായിക്കുക, സുസ്ഥിര ഗതാഗതത്തിലേക്ക് മാറുന്നതില്‍ സമൂഹത്തിന്റെ ഉത്തരവാദിത്തം ശക്തിപ്പെടുത്തുക എന്നീ നാല് പ്രധാന ലക്ഷ്യങ്ങളാണ് സംരംഭത്തിന് പിന്നില്‍.

ലൈവ് മാപ്പുകളും തത്സമയ അപ്‌ഡേറ്റുകളും ഉപയോഗിച്ച്, യാത്രാ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും. ഒരേ ദിശയിലേക്ക് പോകുന്നവര്‍ക്കാണ് പുതിയ സംവിധാനം കൊണ്ട് പ്രയോജനം ലഭിക്കുന്നത്. ഏതെങ്കിലും പ്രത്യേക സ്ഥലത്തേക്കോ ഒരേ ദിശയിലുള്ള ജോലി സ്ഥലങ്ങളിലേക്കും സര്‍വകലാശാലകളിലേക്കും പോകുന്ന ആളുകള്‍ക്ക് അവരുടെ ദിവസേനയുള്ള യാത്രകള്‍ പരസ്പരം പങ്കുവെക്കാന്‍ സാധിക്കും.

ലൈവ് മാപ്പുകളും തത്സമയ അപ്‌ഡേറ്റുകളും ഉപയോഗിച്ച്, യാത്ര ചെയ്യുന്നവരുടെ സ്ഥലവും സമയവും അനുസരിച്ച് ഡ്രൈവര്‍മാരെയും യാത്രക്കാരെയും ആപ്പ് രേഖപ്പെടുത്തും. ഇന്ധനച്ചെലവ് പങ്കുവെക്കുന്നതിനുള്ള സംവിധാനവും ഇതിലുണ്ടാകും. ആദ്യ ഘട്ടത്തില്‍ വന്‍കിട വാണിജ്യ, ഓഫിസ് മേഖലകളിലെ ജീവനക്കാര്‍, സ്വകാര്യ സര്‍വകലാശാലകളിലെയും യൂണിവേഴ്‌സിറ്റി ഓഫ് ബഹ്‌റൈന്‍, ബിഐബിഎഫ് പോലുള്ള സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍, ജോലി സമയവും റൂട്ടുകളും നിശ്ചിതമായിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരെയാണ് ലക്ഷ്യമിടുന്നത്.

വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, ഏകകണ്ഠമായി അംഗീകരിച്ച ഈ നിര്‍ദേശം ഇപ്പോള്‍ അവലോകനത്തിനായി മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്കിനും തുടര്‍ന്ന് ഗതാഗത-ടെലികമ്യൂണിക്കേഷന്‍സ് മന്ത്രി ശൈഖ്‌ഡോ. അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫക്കും കൈമാറിയിട്ടുണ്ട്. ബോര്‍ഡ് അംഗം ഡോ. ബഷാര്‍ അഹമ്മദിയാണ് ഈ നിര്‍ദേശം സമര്‍പ്പിച്ചത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!