മനാമ : ബഹ്റൈനിലെ ഒരു ദിനപത്രത്തിലെ മാധ്യമ പ്രവർത്തകന് 1000 ബഹ്റൈൻ ദിനാർ പിഴ. അൽ വതാൻ പത്രത്തിലെ എഡിറ്റർ യൂസഫ് അൽബിൻ ഖാലിക്കാണ് പിഴ ലഭിച്ചത്.രാജ്യത്തെ ഒരു മജ്ലിസിലെ ഇമാമിനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടുള്ള ലേഖനത്തിൽ എം.പി അനസ് ബുഹിന്ദി ക്കെതിരായുള്ള തെറ്റായ പരാമർശത്തിനാണ് ശിക്ഷ ലഭിച്ചത്.
ഹൈ ക്രിമിനൽ കോടതിയിൽ ഒക്ടോബർ 19നാണ് കേസ് രജിസ്ട്രർ ചെയ്തത്.ഇന്നലെയാണ് വിധി പ്രസ്താവിച്ചത്.