മനാമ: ഐസിഎഫ് ബഹ്‌റൈന്‍ ഉംറ സര്‍വീസിന് കീഴില്‍ സൗജന്യ ഉംറ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. സാധാരണക്കാര്‍ക്ക് സമ്പൂര്‍ണ്ണമായ വിധത്തില്‍ ഉംറ കര്‍മ്മം നിര്‍വഹിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ലളിതമായി വിശദീകരിക്കപ്പെട്ട ക്ലാസ്സിന് ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി നേതൃത്വം നല്‍കി.
പ്രവാസി മലയാളികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ തൃപ്തികരമായി ഉംറ കര്‍മ്മം നിര്‍വഹിക്കുന്നതിന് എല്ലാ മാസവും ഐസിഎഫ് അവസരമാരുക്കി വരികയാണ്. ഡിസംബര്‍ മാസത്ത ഉംറ സംഘങ്ങള്‍ 11, 15, 25 തീയതികളിലായി ബഷീര്‍ ഹിഷാമി ക്ലാരി, ശമീര്‍ സഖാഫി എന്നിവരുടെ നേതൃത്വത്തില്‍ യാത്ര പുറപ്പെടും.
ഐസിഎഫ് ഉംറ സെല്‍ അംഗങ്ങളായ മുസ്ഥഫ ഹാജി കണ്ണപുരം, നൗഫല്‍ മയ്യേരി, ഷംസുദ്ധീന്‍ പൂക്കയില്‍, ഫൈസല്‍ ചെറുവണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അടുത്ത വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഉംറ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും വിശദ വിവരങ്ങള്‍ക്ക് 33372338, 33892169, 3987 1794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.









