മനാമ: ഡിസംബര്‍ 9 മുതല്‍ 13 വരെ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടക്കുന്ന ബഹ്റൈന്‍ കോഫി ഫെസ്റ്റിവലില്‍ പാരാമൗണ്ട് ബഹ്റൈന്‍ പങ്കുചേരുന്നു. യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ളതും ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ പാരാമൗണ്ട് ഫുഡ് സര്‍വീസ് എക്യുപ്മെന്റ് സൊല്യൂഷന്‍സ് കോഫി ഫെസ്റ്റിവലില്‍ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കും. കോഫി വ്യവസായത്തിലെ പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കും കോഫീ പ്രേമികള്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന പരിപാടിയാണിത്.
കോഫി വ്യവസായത്തിന് നൂതന പരിഹാരങ്ങള്‍
കഫേകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലേക്കുള്ള അത്യാധുനിക കോഫി, ബേക്കറി, അടുക്കള ഉപകരണങ്ങളുടെ വിതരണത്തില്‍ മുന്‍നിരയിലാണ് ഹോസ്പിറ്റാലിറ്റി (HORECA) മേഖലയില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന പാരാമൗണ്ട്. ഫെസ്റ്റിവലില്‍ പ്രമുഖ ആഗോള ബ്രാന്‍ഡുകളുടെ കോഫി മെഷീനുകള്‍, ബ്രൂവിംഗ് ഉപകരണങ്ങള്‍, കോഫി ഷോപ്പുകള്‍ക്ക് ആവശ്യമായ മറ്റു നൂതന സൊല്യൂഷനുകള്‍ എന്നിവ പാരാമൗണ്ടിന്റെ സ്റ്റാളില്‍ അവതരിപ്പിക്കും.
പുതിയ കഫേകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും നിലവിലെ സ്ഥാപനങ്ങളെ നവീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാരാമൗണ്ടിന്റെ വിദഗ്ദ്ധരുമായി സംസാരിക്കാനും ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും കിച്ചണ്‍ ലേഔട്ട് രൂപകല്‍പ്പന ചെയ്യുന്നതിനും ആവശ്യമായ സഹായം തേടാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
പ്രാദേശിക സംരംഭകരെ പിന്തുണയ്ക്കുന്നതിനും രാജ്യത്തെ വളരുന്ന കോഫി സംസ്‌കാരത്തിനും ഹോസ്പിറ്റാലിറ്റി മേഖലയ്ക്കും സംഭാവന നല്‍കുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് ബഹ്റൈനിലെ പാരാമൗണ്ടിന്റെ പങ്കാളിത്തം സൂചിപ്പിക്കുന്നത്.
പാരാമൗണ്ടിന്റെ അത്യാധുനിക കോഫി സൊല്യൂഷനുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ബഹ്റൈന്‍ കോഫി ഫെസ്റ്റിവലിലെ RK3-13 എന്ന സ്റ്റാള്‍ സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്പനിയുടെ വെബ്‌സൈറ്റായ www.paramountme.com സന്ദര്‍ശിക്കുക.









