മനാമ: നിയമം ലംഘിച്ചതായി കണ്ടെത്തിയ ഒമ്പത് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. പൗരന്മാര്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും വളര്‍ത്താന്‍ ശ്രമിച്ചതും, പൗരസമാധാനത്തിന് ഭീഷണിയാകുന്നതുമായ ഉള്ളടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നതിനിടെയാണ് നിയമ ലംഘനം നടത്തിയ അക്കൗണ്ടുകള്‍ പിടിക്കപ്പെട്ടത്.
ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ആന്റി-കറപ്ഷന്‍, ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി-സൈബര്‍ ക്രൈംസ് ഡയറക്ടറേറ്റ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം ഉള്ളടക്കം വീണ്ടും പോസ്റ്റ് ചെയ്യുന്നതോ അഭിപ്രായങ്ങള്‍ അംഗീകരിച്ചുകൊണ്ട് അതിനെ പിന്തുണയ്ക്കുകയോ ചെയ്താല്‍ വ്യക്തികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
ബഹ്റൈന്‍ സമൂഹത്തിന്റെ പാരമ്പര്യങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, നിയമം പാലിക്കുകയും പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുകയും ദുരുപയോഗത്തിന്റെ അപകടങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉത്തരവാദിത്തപരമായ ഉപയോഗിക്കനമെന്നും ഡയറക്ടറേറ്റ് നിര്‍ദേശിച്ചു.









